വകുപ്പിലെ ഡേറ്റാ ശേഖരണവും റിപ്പോര്‍ട്ട് തയ്യാറാക്കലും ഓണ്‍ലൈന്‍ ആക്കുന്നതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്കല്‍ സ്‌ട്രെങ്തനിംഗ് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ് മുഖേന വികസിപ്പിച്ച ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് കോര്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തി.
പരിശീലന പരിപാടി ഡെപ്യൂട്ടി ഡയറക്ടര്‍ ഇസഡ്. ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ആഫീസര്‍ പി.കെ. അബ്ബാസ്, അഡീഷണല്‍ ജില്ലാ ഓഫീസര്‍മാരായ വി. സതീഷ്‌കുമാര്‍, എസ്. ബിന്ദു, റിസര്‍ച്ച് ആഫീസര്‍മാരായ എഫ്. ഫെലിക്‌സ് ജോയി, ആര്‍. രവീന്ദ്രന്‍പിളള, റിസര്‍ച്ച് അസിസ്റ്റന്റുമാരായ എസ്. ശ്രീലത, സി. സേതുകുമാര്‍ എന്നിവര്‍ സംസാരിച്ചു.
വിള പരീക്ഷണം ഡിജിറ്റൈസ് ചെയ്യുന്ന രീതി, സോഫ്റ്റ്‌വെയര്‍ പരിശീലനം എന്നിവ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്മാരായ റ്റി. നിഖില്‍കുമാര്‍, എസ്. ഷാനു എന്നിവര്‍ വിശദീകരിച്ചു. ജി.ഡി.പി. കൂട്ടലും എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പും എന്ന വിഷയത്തില്‍ തൃശൂര്‍ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ സി.ആര്‍. വിശ്വനാഥന്‍ ക്ലാസെടുത്തു.