സ്ഥാനമൊഴിയുന്ന ഗവർണർ പി. സദാശിവത്തിന് തിരുവനന്തപുരം വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
വൈകിട്ട് 4.30ന് എയർപ്പോർട്ട് ടെക്‌നിക്കൽ ഏരിയയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ.കെ. ബാലൻ, കെ. കൃഷ്ണൻകുട്ടി, ഡോ. കെ.ടി. ജലീൽ തുടങ്ങിയവർ ഗവർണറെയും പത്‌നി സരസ്വതി സദാശിവത്തെയും സ്വീകരിച്ചു.

 

തുടർന്ന്, ടെക്‌നിക്കൽ ഏരിയയിൽ പോലീസിന്റെ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചശേഷമാണ് ഗവർണർ ആഭ്യന്തര വിമാനത്താവളത്തിലേക്ക് തിരിച്ചു. വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ.കെ. ബാലൻ, കെ. കൃഷ്ണൻകുട്ടി, ഡോ. കെ.ടി. ജലീൽ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, സതേൺ എയർ കമാൻറ് എയർ ചീഫ് മാർഷൽ എയർ മാർഷൽ ബി. സുരേഷ്, പാങ്ങോട് സൈനിക ക്യാമ്പ് സ്‌റ്റേഷൻ കമാൻഡൻറ് ബ്രിഗേഡിയർ സി.ജി. അരുൺ, ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, കമ്മീഷണർ എം.ആർ. അജിത് കുമാർ, പൊതുഭരണ വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, മുഖ്യമന്ത്രിയുടെ പത്‌നി കമല, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.


വൈകിട്ട് അഞ്ചുമണിയോടെ ഇൻഡിഗോ വിമാനത്തിൽ സ്ഥാനമൊഴിയുന്ന ഗവർണർ ചെന്നൈയിലേക്ക് മടങ്ങി. ചെന്നൈയിൽ നിന്ന് കാർമാർഗമാണ് ഈറോഡിലേക്ക് തിരിച്ചത്.
നിയുക്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് (സെപ്റ്റംബർ അഞ്ച്) തലസ്ഥാനത്ത് എത്തി ചുമതലയേൽക്കും. രാവിലെ 8.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ എ.ഐ 263 വിമാനത്തിലാണ് അദ്ദേഹം എത്തുന്നത്.