നിയുക്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തി. വൈകിട്ട് മൂന്നു മണിക്കാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. പതിനഞ്ച് മിനിട്ടോളം കൂടിക്കാഴ്ച നീണ്ടു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും ഒപ്പമുണ്ടായിരുന്നു.