കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ (കൺസ്യൂമർ ഗ്രീവൻസ് റിഡ്രസ്സൽ ഫോറം ആൻഡ് ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാൻ) റഗുലേഷൻസ്, 2005 പ്രകാരം വിവിധ ലൈസൻസികൾക്ക് കീഴിൽ സ്ഥാപിതമായ ഉപഭോക്തൃ പരാതി പരിഹാര ഫോറങ്ങളിലെ (കൺസ്യൂമർ ഗ്രീവൻസ് റിഡ്രസ്സൽ ഫോറം) കമ്മിഷൻ നാമനിർദേശം ചെയ്യുന്ന അംഗത്തിനായി അപേക്ഷ ക്ഷണിച്ചു.

ഉപഭോക്തൃ വിഷയങ്ങളിലെ പ്രാവീണ്യത്തോടൊപ്പം അംഗീകൃത സർവകലാശാലകളിൽ നിന്നുള്ളതും ബാർ കൗൺസിൽ ഓഫ് ഇൻഡ്യയുടെ അംഗീകാരവുമുള്ള നിയമ ബിരുദം സബ് കോടതികളിൽ മൂന്ന് വർഷത്തിൽ കുറയാത്ത അഭിഭാഷകവൃത്തിയിലുള്ള പ്രവൃത്തിപരിചയവുമാണ് യോഗ്യത.  നിയമന കാലാവധി മൂന്ന് വർഷം.  നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ 16 നകം ലഭിക്കണം.  വിശദവിവരങ്ങൾക്ക്: www.erckerala.org.