കൊച്ചി: പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു. അരി ഉൾപ്പെടെ ഒൻപതിന ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ ഓണക്കിറ്റും 60 വയസ്സിന് മുകളിൽ പ്രായമുള്ള പട്ടികവർഗക്കാർക്ക് ഓണക്കോടിയുടെയും ജില്ലാതല വിതരണ ഉദ്ഘാടനം കോതമംഗലം എംഎൽഎ ആന്റണി ജോൺ നിർവ്വഹിച്ചു.
ജില്ലയിലെ 4070 പട്ടികവർഗ്ഗ കുടുംബങ്ങൾക്കാണ് ഓണക്കിറ്റ് ലഭിച്ചത്. 1363 പട്ടികവർഗ്ഗക്കാർക്കാണ് ഓണക്കോടി വിതരണം നടത്തിയത്.
കുട്ടമ്പുഴ ട്രൈബൽ ഷെൽട്ടറിൽ നടന്ന ചടങ്ങിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റഷീദ സലീം അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശാന്തമ്മ പയസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ. കെ ബൈജു, പി.കെ. തങ്കമ്മ, കാന്തി വെള്ളക്കയ്യൻ, ഉഷ അയ്യമ്പിള്ള , ഫ്രാൻസിസ് ആന്റണി, മാരിയപ്പൻ നെല്ലിപിള്ള, പഞ്ചായത്ത് സെക്രട്ടറി എ. എം മീതിയൻ, ഊര് മൂപ്പൻമാരായ ടി കെ നാരായണൻ, കുട്ടൻ ഗോപാലൻ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ആർ. നാരായണൻ കുട്ടി, മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ ജി. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.