കൊച്ചി:  എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (നാച്ചുറല്‍ സയന്‍സ്) തസ്തികയുടെ തെരഞ്ഞെടുപ്പിലേക്കായി (കാറ്റഗറി നമ്പര്‍ 659/12) 2017 ഒക്‌ടോബര്‍ 24-ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ഥികള്‍ക്കായുളള ഇന്റര്‍വ്യൂ ജനുവരി 16, 17, 18, 23, 24, 25 തീയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും.
ഉദ്യോഗാര്‍ഥികള്‍ക്കുളള ഇന്റര്‍വ്യൂ മെമ്മോ അയച്ചിട്ടുണ്ട്. ജനുവരി 12 നകം ഇന്റര്‍വ്യൂ മെമ്മോ ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം.