കോതമംഗലം: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോയുടെ പൊതു വിതരണ കേന്ദ്രങ്ങളെന്ന ലക്ഷ്യം പൂർത്തിയാക്കുകയാണ് സർക്കാർ നയമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. നേര്യമംഗലം സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മാവേലി സ്റ്റോറുകൾ സൂപ്പർ മാർക്കറ്റുകളായും സൂപ്പർമാർക്കറ്റുകൾ ഹൈപർമാർക്കറ്റുകളായും ഹൈപർ മാർക്കറ്റുകൾ സൂപ്പർബസാറുകളായും ഉയർത്തി ജനങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ വാങ്ങുവാനുള്ള സാഹചര്യമൊരുക്കുന്ന നടപടി പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് അരിയുടെ വില ഓണം കഴിഞ്ഞ് കുറയും. ആന്ധ്ര അരി ലോബിയുടെ മുന്നിൽ മുട്ടുമടക്കില്ല. എവിടെ നിന്നായാലും അരി വാങ്ങി സംസ്ഥാനത്ത് വിതരണം ചെയ്യും. ബഹുരാഷ്ട്ര കുത്തകകളും സ്വകാര്യ കമ്പനികളും ചേർന്നു് ചെറുകിട വ്യാപാരികളെ തകർക്കാൻ നടത്തുന്ന ശ്രമം അനുവദിക്കില്ല. ഗുണമേൻമയുള്ള ഭക്ഷ്യവസ്തുക്കളോടൊപ്പം ഗൃഹോപകരണങ്ങളും സപ്ലൈകോയുടെ വിതരണ കേന്ദ്രം വഴി ജനങ്ങളിൽ എത്തിക്കാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കോതമംഗലം മണ്ഡലത്തിലെ ചെറു വട്ടൂരിൽ സപ്ലൈകോയുടെ സൂപ്പർമാർക്കറ്റ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
ആന്റണി ജോൺ എം. എൽ.എ.അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം ,ക വളങ്ങാട് പഞ്ചായത്ത് പ്രസി ഡ ന്റ് ബീന ബെന്നി, ജില്ലാ പഞ്ചായത്തംഗം സൗമ്യ ശശി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ പയസ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ സലിൻ ജോൺ, പഞ്ചായത്ത് മെംബറൻ മാരായ അനീഷ് മോഹനൻ, എ.ജെ. ഉലഹന്നാൻ, ആശ സന്തോഷ്, എബി മോൻ മാത്യു, സൈജന്റ് ചാക്കോ, സി.പി.എം ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.കെ.രാമചന്ദ്രൻ ,പി.ആർ.രവി, എം.റ്റി.പൗലോസ്, ഇ.എ.ഹനീഫ, പി.ജി ശശി, കെ.ബി.മുഹമ്മദ്, എം.എസ്.പൗലോസ്, പി.എം.ശിവൻ, സി. പ്രകാശ്, പി.എസ്.ബിജു എന്നിവർ പ്രസംഗിച്ചു.സപ്ലൈകോ മേഖലാ മാനേജർ പി.റ്റി.സൂരജ് സ്വാഗതവും മൂവാറ്റുപുഴഡിപ്പോ അസിസ്റ്റന്റ് മാനേജർ ഇ.എച്ച്.ഹനീഫ നന്ദിയും പറഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ്: നേര്യമംഗലം സപ്ലൈകോ സൂപ്പർമാർക്കറ്റ് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യുന്നു.
മുഴുവൻ പഞ്ചായത്തുകളിലും സപ്ലൈകോ വിൽപ്പനശാലകളെന്ന ലക്ഷ്യം പൂർത്തിയാക്കും: മന്ത്രി
Home /ജില്ലാ വാർത്തകൾ/എറണാകുളം/മുഴുവൻ പഞ്ചായത്തുകളിലും സപ്ലൈകോ വിൽപ്പനശാലകളെന്ന ലക്ഷ്യം പൂർത്തിയാക്കും: മന്ത്രി