പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കുളത്തുപ്പുഴ, അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്‌ക്കൂളുകളിൽ ഹയർ സെക്കൻണ്ടറി തലത്തിൽ സയൻസ് ലാബ് സജ്ജീകരിക്കുന്നതിന് ഈ മേഖലയിൽ മൂന്ന് വർഷം പ്രവൃത്തിപരിചയമുളള സർക്കാർ അക്രഡറ്റിഡ് സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഓരോ മോഡൽ റസിഡൻഷ്യൽ സ്‌ക്കൂളുകളും സന്ദർശിച്ച് ആവശ്യമായ പ്രവൃത്തികൾ മാത്രം ചെയ്യുന്നതിനുളള പ്രൊപ്പോസലാണ് ലഭ്യമാക്കേണ്ടത്. പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 23 വൈകിട്ട് നാലു വരെയാണ്. ഇത് സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് 17ന് രാവിലെ 11.30ന് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471-2304594.