കൊല്ലം: ശുചിത്വസാഗരം പദ്ധതിയുടെ മികവ് കേട്ടറിഞ്ഞ് ലണ്ടന്‍ സംഘം ജില്ലയിലെത്തി. പ്ലാസ്റ്റ് സേവ് എന്ന ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകരാണ് കൊല്ലത്ത് എത്തിയത്. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുമായി ഇവര്‍ കൂടിക്കാഴ്ച നടത്തി. കടലില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ഷ്രഡ്ഢിങ്ങിനുള്ള അത്യാധുനിക മെഷീനുകള്‍ ലഭ്യമാക്കുമെന്ന് ലണ്ടന്‍ സംഘം പ്രതിനിധി മാത്യൂസ് പറഞ്ഞു. അവശ്യമെങ്കില്‍ ശുചീകരണ തൊഴിലാളികളുടെ കൂലിയുടെ ഒരു ഭാഗം നല്‍കാനും തയ്യാറാണ്. പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച് കടലിനെ മാലിന്യമുക്തമാക്കുന്ന സംരംഭം അത്യപൂര്‍വവും പ്രശംസനീയവുമാണ്. ഒക്‌ടോബര്‍-നവംബര്‍ മാസത്തില്‍ ലണ്ടന്‍ സംഘം വീണ്ടും പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് മാത്യൂസ് പറഞ്ഞു.
പദ്ധതിയുടെ പ്രവര്‍ത്തന രീതികളും സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങളും മന്ത്രി വിവരിച്ചു. ഫിഷറീസ് വകുപ്പ്, സാഫ്, ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ്, ശുചിത്വ മിഷന്‍, നെറ്റ് ഫിഷ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ശുചിത്വ സാഗരം പദ്ധതി നടന്നു വരുന്നത്. ഇതോടൊപ്പം പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാന്‍ കൂടുതല്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പദ്ധതി പ്രകാരം ആലപ്പാട്, മയ്യനാട്, പ•ന, നീണ്ടകര പഞ്ചായത്തുകളിലെയും കൊല്ലം കോര്‍പ്പറേഷനിലെയും പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച് ഷ്രെഡ്ഡിംഗ് മെഷീനില്‍ സംസ്‌ക്കരിക്കുതിനുള്ള നടപടികള്‍ നടന്നു വരുന്നതായും മന്ത്രി പറഞ്ഞു.
തുടര്‍ന്ന് സംഘം ശക്തികുളങ്ങരയിലെ പ്ലാസ്റ്റിക് സെഗ്രിഗേഷന്‍-ക്ലീനിങ് യൂണിറ്റും നീണ്ടകരയിലെ പ്ലാസ്റ്റിക് ഷ്രഡ്ഢിങ് യൂണിറ്റും സന്ദര്‍ശിച്ച്, തൊഴിലാളികളുമായി ആശയ വിനിമയം നടത്തി. മലായളികളായ രാജേഷ് കൃഷ്ണ, റത്തീന ഷര്‍ഷാദ് എന്നിവരും ലണ്ടന്‍ സംഘത്തില്‍ ഉണ്ടായിരുന്നു. മന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി കെ അനില്‍ കുമാര്‍, ഫിഷറീസ് പ്രജക്ട് ഡെപ്യൂട്ടി ഡയറക് ടര്‍ സന്തോഷ് കുമാര്‍, ഫിഷറീസ് ഡി ഡി പി.ഗീതാകുമാരി, ഹാര്‍ബര്‍ എന്‍ജിനീയറിങ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ലോട്ടസ് തുടങ്ങിയവരും സന്നിഹിതരായി.
