സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷന്റെ ആയൂർധാരയിലെ ആയൂർവേദ ഉത്പന്നങ്ങൾ, അംഗസംഘങ്ങളുടെ ഉത്പന്നങ്ങൾ, വനമാലിക ബ്രാൻഡ്, വനവിഭവങ്ങൾ എന്നിവയുടെ സംസ്ഥാന/ജില്ലാതല മൊത്ത വിതരണ ഏജൻസികളായി പ്രവർത്തിക്കുന്നതിനും വനമാലിക ബ്രാൻഡ് വനവിഭവ മൂല്യവർധിത ഉത്പ്പന്നങ്ങളുടെ വികസനം/ഡിസൈൻ എന്നിവ നിർവഹിക്കുന്നതിനും താത്പര്യമുള്ള പരിചയ സമ്പന്നരായ സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷൻ, എ.കെ.ജി. നഗർ റോഡ്, പേരൂർക്കട പി.ഒ., തിരുവനന്തപുരം-695 005 എന്ന വിലാസത്തിലോ  sctfed@gmail.com എന്ന ഇ-മെയിൽ വഴിയോ 23നകം അപേക്ഷിക്കണം. ഫോൺ:9496994263, 0471-2433850.