കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത്) പരിധിയിലുള്ള വില്ലേജുകളിൽ ഇതുവരെ റേഷൻ കാർഡിൽ ആധാർ ലിങ്കിംഗ് പൂർത്തീകരിക്കാത്തവർക്കായി സെപ്റ്റംബർ 25, 26 തീയതികളിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
സെപ്തംബർ 25 ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണിവരെ ബേപ്പൂർ വില്ലേജ്- ബേപ്പൂർ ബി.സി റോഡ് കമ്മ്യൂണിറ്റി ഹാൾ,  സെപ്റ്റംബർ 26ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ചെറുവണ്ണൂർ-നല്ലളം മോഡേൺ ബസാർ നഗരസഭ മേഖല കാര്യാലയം.
കസബ നഗരം, പന്നിയങ്കര, വളയനാട്, കോട്ടൂളി( വാർഡ് നമ്പർ 27) സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത്)  കോഴിക്കോട് സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആധാർ ലിങ്ക് ചെയ്യാത്തവർ ബന്ധപ്പെട്ട റേഷൻ കാർഡ് ആധാർ കാർഡ് എന്നിവയുടെ പകർപ്പ് ഫോൺ നമ്പർ എന്നിവ സഹിതം അതാത് സ്ഥലങ്ങളിൽ ഹാജരാകണം