പാലക്കാട്: നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മലമ്പുഴ നവോദയയില്‍ സംഘടിപ്പിച്ച ഹിന്ദി പക്ഷാചരണം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി.വിജയന്‍ ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോഡിനേറ്റര്‍ എം.അനില്‍കുമാര്‍ അധ്യനായി. നവോദയ വിദ്യാലയത്തിലെ ഹിന്ദി അധ്യാപകന്‍ പി. ശിവദാസ്, കെ.വി.ജിഷ, കെ.സി.സബിത, എം. സിന്താമണി എന്നിവര്‍ സംസാരിച്ചു.