കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു എ.ആര്‍.രാജരാജവര്‍മയുടെ സമ്പൂര്‍ണ കൃതികള്‍ പ്രസിദ്ധീകരിക്കും.  ഈ ആവശ്യത്തിലേക്ക് അദ്ദേഹം രചിച്ച ഋഗേ്വദകാരിക, കരണപരിഷ്‌കരണം, കാചിദാശുകവിത, ഗണേശാഷ്ടകം, ചിത്ര നക്ഷത്രമാലിക, തന്ദ്രാഭൂഷണം, പഞ്ചാംഗശുദ്ധിപദ്ധതി, പഞ്ചാശിക, ബന്ധവിന്യാസം, ഭാഷോല്‍പ്പത്തി, ഭൂഗോളവിവൃതി, രസതന്ത്രം, രുഗ്മിണീഹരണം, ശൃംഗാരഭൃംഗാരം, ശൗചവിഷയകം (പ്രസംഗങ്ങള്‍), ശ്രീവിശാഖതുലാഭാരപ്രബന്ധം, ശ്രീവിശാഖസിംഹാസനാരോഹണാഭിനന്ദനം, ഷഷ്ടിപൂര്‍ത്തി ദണ്ഡകം എന്നീ സംസ്‌കൃത കൃതികള്‍ കൈവശമുളളവര്‍ വിവരം അറിയിച്ചാല്‍ പുസ്തകങ്ങള്‍ ഫോട്ടോസ്റ്റാറ്റ് എടുത്തിട്ട് തിരിച്ചേല്‍പ്പിക്കുകയും പുസ്തകം ലഭ്യമാക്കിയവരുടെ പേരു വിവരങ്ങള്‍ പുസ്തകത്തില്‍ രേഖപ്പെടുത്തുകയും ചെയ്യും.  കൂടാതെ എ.ആറിന്റെ അപ്രകാശിത/പ്രകാശിത ലേഖനങ്ങള്‍/കത്തുകള്‍ എന്നിവയും കൈവശമുണ്ടെങ്കില്‍ അവയും നല്‍കി സഹകരിക്കണമെന്ന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി. കാര്‍ത്തികേയന്‍ നായര്‍ അറിയിച്ചു.