2020ലെ സർക്കാർ ഡയറിയുടെ കരട് ഔദ്യോഗിക വെബ്‌സൈറ്റായ www.kerala.gov.in ലും പൊതുഭരണ വകുപ്പിന്റെ www.gad.kerala.gov.in ലും പ്രസിദ്ധീകരിച്ചിരുന്നു. വിവിധ വകുപ്പുകളിൽ നിന്നും ഓഫീസുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ലഭ്യമായ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് കരട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സർക്കാർ ഡയറിയിൽ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കി മാറ്റങ്ങളോ, തിരുത്തലുകളോ ഉണ്ടെങ്കിൽ ഒക്‌ടോബർ  അഞ്ചിനകം  keralagovernmentdiary@gmail.com ൽ അറിയിക്കണം. ഇതിനു ശേഷം വിവരങ്ങളിൽ മാറ്റം വരുത്താനാവില്ല.