തിരുവനന്തപുരം: തൈക്കാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വലിയശാല ഗ്രാമം, കരമന ഇരട്ടത്തെരുവ്, പോലീസ് സ്റ്റേഷൻ, മുത്താരമ്മൻ കോവിൽ പ്രദേശങ്ങളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇന്ന് (സെപ്റ്റംബർ 27) രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ച് മണിവരെ വൈദ്യുതി പൂർണമായോ ഭാഗീകമായോ മുടങ്ങും.
കുടപ്പനക്കുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഇരപ്പുകുഴി, മേരിഗിരി, ഇളയമ്പള്ളിക്കോണം, പാതിരിപ്പള്ളി പ്രദേശങ്ങളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇന്ന് (സെപ്റ്റംബർ 27) രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.