ജ്ഞാനപീഠ പുരസ്‌കാര ജേതാവ് പത്മഭൂഷൺ പ്രൊഫ. സത്യവ്രത ശാസ്ത്രിയുടെ യാത്രാവിവരണ പുസ്തകമായ ചരൻ വൈ മധുവിന്ദതയുടെ ഇംഗ്ലീഷ് വിവർത്തനം ദി ട്രക്കർ ബെഗറ്റ്‌സ് നെക്റ്റർ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ഡോ.വി.കെ. രാമചന്ദ്രന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ഡോ. എച്ച്. പൂർണിമയാണ് ഹിന്ദി യാത്രാവിവരണം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.

വിദേശ രാജ്യങ്ങളിൽ പ്രൊഫ. ശാസ്ത്രി നടത്തിയ സാംസ്‌കാരിക അന്വേഷണത്തിന്റെ കഥയാണ് ചരൻ വൈ മധുവിന്ദത എന്ന പുസ്തകം. സംസ്‌കൃത സർവകലാശാല പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം. സംസ്‌കൃത സർവകലാശാല വി.സി. പി.കെ. ധർമ്മരാജൻ അധ്യക്ഷത വഹിച്ചു. പ്രൊഫ. സത്യവ്രതശാസ്ത്രി മുഖ്യ പ്രഭാഷണം നടത്തി. ഡോ. വി.ജി. ഗോപാലകൃഷ്ണൻ സ്വാഗതവും ഡോ. എച്ച് പൂർണിമ നന്ദിയും പറഞ്ഞു. അടുത്ത ദിവസം നവതി ആഘോഷിക്കുന്ന സത്യവ്രതശാസ്ത്രിക്ക് മുഖ്യമന്ത്രി ആശംസകൾ നേർന്നു.