*ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്തു
തലസ്ഥാനത്ത് നവരാത്രി പൂജയ്ക്കായി പദ്മനാഭപുരത്ത് നിന്നു പുറപ്പെട്ട നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് കളിയിക്കാവിളയിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നേതൃത്വത്തിൽ ആഘോഷപൂർവമായ സ്വീകരണം നൽകി.
തേവാരക്കെട്ട് സരസ്വതിദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങൾക്കാണ് സ്വീകരണം നൽകിയത്. വാദ്യഘോഷങ്ങളും കാവടി ഉൾപ്പെടെയുള്ള കലാരൂപങ്ങളും ഒരുക്കിയിരുന്നു. കേരള പോലീസ് ഗാർഡ് ഓഫ് ഓണർ നൽകിയാണ് സ്വീകരിച്ചത്.
വ്യാഴാഴ്ച രാത്രി കുഴിത്തുറ മഹാദേവ ക്ഷേത്രത്തിൽ ഇറക്കിപൂജ നടത്തിയ വിഗ്രഹങ്ങൾ വെള്ളിയാഴ്ച ഉച്ചയോടെയാണ് കളിയിക്കാവിളയിൽ എത്തിയത്. എം. എൽ. എമാരായ സി. കെ. ഹരീന്ദ്രൻ, കെ. ആൻസലൻ, വി. എസ്. ശിവകുമാർ, എം. വിൻസന്റ്, ദേവസ്വം ബോർഡ് അംഗങ്ങളായ കെ. പി. ശങ്കരദാസ്, അഡ്വ. എൻ. വിജയകുമാർ എന്നിവരും റവന്യു, ദേവസ്വം, പോലീസ് അധികൃതരും സന്നിഹിതരായിരുന്നു.