പാലക്കാട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പ്രത്യേക സിറ്റിംഗ് അഗളി ഐ.ടി.ഡി.പി ഹാളില്‍ കമ്മീഷന്‍ അസിസ്റ്റന്റ് ലീഗല്‍ ഓഫീസര്‍ അലക്സാണ്ടര്‍ ജെയ്സന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കമ്മീഷന് സമര്‍പ്പിച്ച 63 പരാതികളില്‍ 20 കേസുകളിലെ പരാതിക്കാരും ഉദ്യോഗസ്ഥരും ഹാജരായി. 19 കേസുകളിലെ റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കമ്മീഷന് സമര്‍പ്പിച്ചു. സിറ്റിങില്‍ ആറ് പുതിയ പരാതികള്‍ ലഭിച്ചു.
വഴി ലഭ്യമാവുന്നത് സംബന്ധിച്ച പരാതികളായിരുന്നു കൂടുതല്‍. നിലവിലുള്ള ഭവനപദ്ധതിയിലൂടെ വീട് അനുവദിച്ചവര്‍ക്കുള്ള തുക അപര്യാപ്തമായതിനാല്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ബാക്കി തുക അനുവദിക്കുന്നത് സംബന്ധിച്ച പരാതികളില്‍ ഫണ്ട് ലഭ്യമാവുന്ന മുറയ്ക്ക് അനുവദിക്കുമെന്ന് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കി.
ഭൂമി നല്‍കുന്നതില്‍ ഊരുകൂട്ടം തടസ്സംനിന്ന പരാതിയില്‍ അഗളി പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പാരമ്പര്യ ചികിത്സ നടത്തിയ മൂപ്പന്മാര്‍ക്കുള്ള ഫണ്ട് ലഭ്യത സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കി. കമ്മീഷന്റെ അടുത്ത സിറ്റിംഗ് ഒക്ടോബര്‍ 16 ന് പാലക്കാട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസില്‍ നടക്കും.