കുറുപ്പംപടി:എറണാകുളം റവന്യൂ ജില്ലാ റോൾപ്ലേ മത്സരം ഡയറ്റ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ആലുവ, എറണാകുളം, മുവാറ്റുപുഴ, കോതമംഗലം വിദ്യാഭ്യാസ ജില്ലകളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്തു.

എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെൻറ് ഗേൾസ് എച്ച്എസ്എസ് എറണാകുളം ഒന്നാം സ്ഥാനവും മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെൻറ് ഹൈസ്കൂൾ മൂവാറ്റുപുഴ രണ്ടാംസ്ഥാനവും കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഇരിങ്ങോൾ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. രായമംഗലം പഞ്ചായത്ത് മെമ്പർ മേരി പൗലോസ് വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി .ഡയറ്റ് സീനിയർ ലക്ചറർ എം.എൻ ജയ, നെഗുൽ ബ്രൈറ്റ്, കെ.എസ് ബിജോയ് എന്നിവർ സംസാരിച്ചു.