ഇടുക്കി: 2019 ലോക ടൂറിസംദിനാഘോഷത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ‘നിറക്കൂട്ട്’ ചിത്രകലാ ക്യാമ്പും ചിത്രപ്രര്‍ദശനവും ചെറുതോണിയില്‍ സംഘടിപ്പിച്ചു. പോലീസ് അസോസിയേഷന്‍ ഹാളില്‍ നടന്ന ചിത്രകലാക്യാമ്പില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ‘ടൂറിസവും തൊഴിലും; എല്ലാവര്‍ക്കും മെച്ചപ്പെട്ട  ഭാവി’ എന്നതാണ് ഈ വര്‍ഷത്തെ ലോക ടൂറിസം ദിനാചരണത്തിന്റെ മുദ്രാവാക്യം.

ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി ‘സഞ്ചാരിയും പ്രകൃതിയും’ എന്ന വിഷയത്തില്‍ ഡി.റ്റി.പി.സി. ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിച്ചിട്ടുണ്ടണ്‍. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തിയുള്ള 18 : 12 വലിപ്പത്തിലുളള ചിത്രങ്ങള്‍ ഒക്‌ടോബര്‍ 5 നു മുമ്പായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ പൈനാവ് സിവില്‍ സ്റ്റേഷനിലുള്ള ഓഫീസില്‍ ലഭിക്കേണ്ടണ്‍താണെന്ന് സെക്രട്ടറി ജയന്‍ പി. വിജയന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 04862-232248 എന്ന ഫോണ്‍ നമ്പറില്‍ ലഭിക്കും.