സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സെപ്തംബര്‍ 27 ന് പാലക്കാട് ജില്ലയില്‍ നടത്താനിരുന്ന സിറ്റിങ് റദ്ദാക്കിയ വിവരം ജില്ലയിലെ പത്രമോഫീസുകളിലേക്ക് നേരിട്ട് സെപ്തംബര്‍ 24 ന് തന്നെ പത്രക്കുറിപ്പ് മുഖേന അറിയിപ്പ് നല്‍കിയിരുന്നതായി കമ്മീഷന്‍ അറിയിച്ചു. സിറ്റിങ് റദ്ദാക്കിയ വിവരം അറിയിച്ചില്ലെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ വിശദീകരണം.

പാലക്കാട് ജില്ലയുടെ ചുമതലയുണ്ടായിരുന്ന കമ്മീഷന്‍ അംഗം ഡോ.കെ മോഹന്‍കുമാര്‍ സെപ്തംബര്‍ 27 ന് സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് സിറ്റിങ് റദ്ദാക്കിയത്. പാലക്കാട് ജില്ലയില്‍ സിറ്റിങ് നടത്തിയിരുന്നത് ഡോ.കെ മോഹന്‍കുമാറാണ്. ഇദ്ദേഹം കമ്മീഷന്‍ അധ്യക്ഷനല്ല. പാലക്കാട്ടെ സിറ്റിങ് മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത് സെപ്തംബര്‍ 24 നാണ്. മൂന്ന് ദിവസത്തിനകം ബന്ധപ്പെട്ട കക്ഷികളെ അറിയിക്കുന്നത് പ്രയോഗികമായിരുന്നില്ലെന്നും അടുത്ത സിറ്റിങിന്റെ തീയതി മുന്‍കൂട്ടി കക്ഷികളെ കത്ത് മുഖാന്തിരം അറിയിക്കുമെന്നും കമ്മീഷന്‍ വിശദീകരണ കുറിപ്പില്‍ അറിയിച്ചു.