തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു. ഉദ്യോഗസ്ഥരുടെ ഡേറ്റാ എൻട്രി 50 ശതമാനം പൂർത്തിയായി. 2500 ഉദ്യോഗസ്ഥരുടെ ഡാറ്റാ എൻട്രി വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം അതിൽ നിന്നും എണ്ണൂറോളം ഉദ്യോഗസ്ഥരെ റാൻഡമൈസ് ചെയ്ത് എടുക്കുകയാണ് ചെയ്യുന്നത്. 20% റിസർവ് ഉദ്യോഗസ്ഥർ സഹിതമാണ് 800 ഓളം പേരെ റാൻഡമൈസ് ചെയ്ത് എടുക്കുന്നത്. ഇവർക്കുള്ള പരിശീലനം അടുത്ത ആഴ്ച ആരംഭിക്കും. ഇത് കൂടാതെ കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നുള്ള ജീവനക്കാരെ മൈക്രോ ഒബ്സർ വറായി നിയമിക്കും. 150 ജീവനക്കാരിൽ നിന്നും 50 ജീവനക്കാരെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.
നിയമസഭ ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉദ്യോഗസ്ഥരുടെ രണ്ടു തരം റാൻഡമൈസേഷൻ ആണ് നടക്കുന്നത്. മൊത്തം ഉദ്യോഗസ്ഥരിൽ നിന്ന് ഒന്നാം റാൻഡമൈസേഷൻ നടത്തും. അവരെ ബൂത്തിലേക്ക് തിരഞ്ഞെടുക്കുന്നതാണ് രണ്ടാമത് റാൻഡ മൈസേഷൻ.