കാക്കനാട്: ഗാന്ധിജയന്തി വാരാചരണത്തിന് ജില്ലയിൽ തുടക്കമായി. ശുചീകരണ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് വളപ്പിൽ ജില്ലാ കളക്ടർ എസ്.സുഹാസ് നിർവ്വഹിച്ചു. ഗാന്ധി ദർശനങ്ങൾക്ക് പ്രസക്തി ഏറിവരികയാണെന്നും അവ ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ശുചീകരണ യജ്ഞം ഗാന്ധിജയന്തി ദിനത്തിൽ മാത്രമൊതുക്കാതെ ജീവിതത്തിന്‍റെ ഭാഗമാക്കണം. മഹാത്മാവിന്റെ ജന്മദിനം 150 വര്‍ഷം പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ആശയങ്ങളും സന്ദേശവും യുവജനത നെഞ്ചേറ്റുന്നത് സന്തോഷവും അഭിമാനവുമാണ്. ഗാന്ധി ദർശനങ്ങളുൾക്കൊള്ളുന്ന കരുത്തുറ്റ ജനതയായി യുവതലമുറ വളർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് വളപ്പിലെ ഗാന്ധി പ്രതിമയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി.
