വെല്ലുവിളികള്‍ മറികടക്കാന്‍ ഗാന്ധിദര്‍ശനം – മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: ഏതു വെല്ലുവിളിയേയും മറികടക്കാന്‍ രാജ്യത്തിന് കരുത്തേകുന്നത് ഗാന്ധിദര്‍ശനങ്ങളാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ബീച്ചിലെ ഗാന്ധി പാര്‍ക്കില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സമ്പത്തും പുരോഗതിയും ഒരു വിഭാഗത്തിലേക്ക് ചുരുങ്ങുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഇതുള്‍പ്പടെ എല്ലാ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവും ഗാന്ധി ദര്‍ശനങ്ങളിലുണ്ട്. അയിത്തോച്ചാടനവും സമഭാവനയും ഒക്കെ വിഭാവനം ചെയ്യുന്ന മഹത്തായ ആശയങ്ങള്‍ പിന്‍പറ്റി 150 ആം ഗാന്ധിജയന്തി സഹായകമാകട്ടെ എന്നും മന്ത്രി പറഞ്ഞു.