ആലുവ: മഹാത്മ ഗാന്ധിയുടെ 150 ജന്മവാർഷികത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ ലൈബ്രറി കൗൺസിലും ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പുമായി ചേർന്ന് സംഘടിപ്പിച്ച അറിവിന്റെ ജാലകം മഹാത്മ- 150 കുട്ടമശേരി ഗവൺമെന്റ് ഹയർ സെക്കൻററി സ്കൂളിൽ നടന്നു. പ്രശസ്ത കവി എസ് രമേശൻ ഉത്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗം കുട്ടികൾക്കായി ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ. പി. ആർ രഘു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം ആർ സുരേന്ദ്രൻ, ഹെഡ്മിസ്ട്രസ് ലീലാമ്മ ടീച്ചർ, മനോജ് നാരായണൻ എന്നിവർ സംസാരിച്ചു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും എസ് രമേശൻ എഡിറ്റ് ചെയ്ത അറിവിന്റെ ജാലകം പുസ്തകം സമ്മാനമായി നൽകി.

സമ്മാനാർഹർ
ഒന്നാം സ്ഥാനം അക്ഷയ് വിജു, സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ കിടങ്ങൂർ
രണ്ടാം സ്ഥാനം രണ്ട് പേർ പങ്കിട്ടു
ശബരീനാഥ് പി.ബി, സെന്റ് മേരീസ് ഹൈസ്കൂൾ ക്രാരിയേലി.
മായാദേവി എസ്, ഗവ. ഗേൾസ് ഹൈസ്കൂൾ ആലുവ
പ്രോത്സാഹന സമ്മാനങ്ങൾ
അനന്തു ഗോപി , സെന്റ് പീറ്റേഴ്സ് വി എച്ച് എസ് കോലഞ്ചേരി
ആര്യ കെ ടി, സെന്റ് സേവ്യേഴ്സ് കോളേജ് ആലുവ