പാലക്കാട്: സത്യത്തിന്റെയും അഹിംസയുടെയും ശുചിത്വത്തിന്റെയും മഹത്വത്തെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ച് ജില്ലയില്‍ ഗാന്ധി ജയന്തി വാരാഘോഷത്തിനു തുടക്കമായി.
സമൂഹത്തോടുള്ള നമ്മുടെ ഉത്തരവാദിത്തം നിറവേറ്റികൊണ്ടു വേണം നാം ഗാന്ധിയെ ഓര്‍ക്കാനെന്ന് വാരാഘോഷം ഉദ്ഘാടനം ചെയ്ത ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ഐ.ആര്‍.ടി.സി, ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, നെഹ്റു യുവകേന്ദ്ര, വിദ്യാഭ്യസ വകുപ്പ്, എക്സൈസ്, ശബരി ആശ്രമം, ഡി.എം.ഒ, ഫ്രാപ് എന്നിങ്ങനെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ
ചെമ്പൈ സ്മാരക ഗവ.സംഗീത കോളെജിലാണ് ഗാന്ധിജയന്തി വാരാഘോഷം ജില്ലാതല പരിപാടി നടന്നത്.

ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ എല്ലാ കാലത്തും പ്രസക്തമായതിനാലാണ് അദ്ദേഹം ഇപ്പോഴും ലോകത്തിനു മുഴുവന്‍ പ്രചോദനമാകുന്നതെന്നും പരിപാടിയില്‍ അധ്യക്ഷനായ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി പറഞ്ഞു.

ഉദ്ഘാടനത്തിന് മുന്നോടിയായി ഗാന്ധിഭജന്‍ ആലപിച്ച നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്കും ‘പ്രണവും സൈക്കിളും’ എന്ന ഡോക്യുഫിക്ഷനില്‍ അഭിനയിച്ച ശിവ അനൂപിന് ജില്ലാ കലക്ടറും എം.എല്‍.എയും ചേര്‍ന്ന് ഉപഹാരം നല്‍കി. കൂടാതെ സ്വാതന്ത്രസമര സേനാനി അമ്പലപ്പാറ നാരായണന്‍ നായരെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

ഗാന്ധിസ്മരണ ഉണര്‍ത്തി നവോദയ വിദ്യാര്‍ഥികളുടെ ഭജന്‍
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭ്യമുഖ്യത്തില്‍ നടന്ന ഗാന്ധിജയന്തി ജില്ലാതല ഉദ്്ഘാടന പരിപാടിക്ക് മുന്നോടിയായി മലമ്പുഴ നവോദയ വിദ്യാലയത്തിലെ 12 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഗാന്ധിഭജന നടത്തി. ‘വൈഷ്ണവ ജനതോ’യെന്ന ഗാനമാലപിച്ച് തുടങ്ങിയതോടെ സദസ്സില്‍ ഗാന്ധി സ്മരണകള്‍ ഉണര്‍ന്നു.

‘എന്റെ മഹാത്മ’ വരച്ചും എഴുതിയും ചുവരെഴുത്ത്
ഗാന്ധിജയന്തി ദിനത്തിന്റെ സ്മരണകള്‍ പങ്കുവയ്ക്കാന്‍ ‘എന്റെ മഹാത്മ: വരയ്ക്കാം എഴുതാം’ എന്ന പേരില്‍ ചെമ്പൈ സ്മാരക കോളെജിലെ ഉദ്ഘാടന വേദിക്കു സമീപത്തായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ചുവരെഴുത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വൈ. കല്യാണ്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ സന്ദേശം പങ്കുവെച്ചു. ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’ എന്ന സന്ദേശമാണ് കാന്‍വാസില്‍ ഏവരും പങ്കുവെച്ചത്.
