പത്തനംതിട്ട: കോന്നി നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള ടെന്റേഡ് ബാലറ്റുകള്‍, പോസ്റ്റല്‍ ബാലറ്റുകള്‍, ഇ.വി.എം ലേബലുകള്‍ എന്നിവ ചീഫ് ഇലക്ടറല്‍ ഓഫീസറില്‍ നിന്നും കോന്നി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ കൈപ്പറ്റി. ഒക്റ്റൊബർ 4 രാത്രി 10ന് എത്തിച്ച സാമഗ്രികള്‍ കോന്നി സബ് ട്രഷറിയിലെ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവിഎം മെഷീനുകള്‍ കളക്ടറേറ്റിലെ സ്ടോങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്.
