പോസ്റ്റൽ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികളെ തപാൽ വകുപ്പ് പ്രവർത്തനങ്ങളും പോസ്റ്റ്മാന്റെ ചുമതലകളും പരിചയപ്പെടുത്തി തപാൽ വകുപ്പ്. ജില്ലാ കളക്ടറേറ്റിൽ നേരിട്ടെത്തി വിദ്യാർഥികൾ കളക്ടർ എ.ആർ അജയകുമാറിന് കത്തുകൾ കൈമാറി. എസ്‌കെഎംജെ ഹൈസ്‌കൂളിലെ വിദ്യാർഥികളായ നിഹാരിക സരസ്വതി, ടി.ജി നന്ദന, കെ. ജിനാൻ നിഹാൽ, ആദിനാഥ് സരിൻ, ആൻഡ്രിയ മരിയ ഡിസിൽവ എന്നിവരാണ് കളക്ടർക്ക് കത്ത് കൈമാറിയത്.
ഒക്ടോബർ 9 മുതൽ 15 വരെ ഭാരതീയ തപാൽ വകുപ്പ് തപാൽ വാരമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പോസ്റ്റ് ഓഫീസ് മെയിൽ ഓവർസീയർ ഒ.കെ മനോഹരൻ, കൽപറ്റ നോർത്ത് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാൻ പി.പി ബേബി എന്നിവർ പങ്കെടുക്കുത്തു.