വയനാട്: സംസ്ഥാന നിർമിതി കേന്ദ്രയും യുഎൻഡിപിയും സംയുക്തമായി കെട്ടിട നിർമാണ മേഖലയിൽ സൗജന്യ പരിശീലനം നൽകുന്നു. വയനാട്, ഇടുക്കി ജില്ലകളിലായി നടക്കുന്ന 70 ദിന തൊഴിൽ പരിശീലന പരിപാടി നവംബറിൽ തുടങ്ങും. ഈ മേഖലയിൽ അഭിരുചിയുള്ളവരും താല്പര്യമുള്ളവരും പത്താം തരം ജയിച്ചവരും 18നും 35നും മധ്യേ പ്രായമുള്ള ആദിവാസി വിഭാഗത്തിലുള്ള യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം.
ഭവന നിർമാണ മേഖലയിൽ സൗജന്യപരിശീലനം എന്ന തലക്കെട്ടോടെ ഒക്ടോബർ 25ന് വൈകിട്ട് നാലിനു മുൻപായി ഡയറക്ടർ, കേരള സംസ്ഥാന നിർമിതി കേന്ദ്രം, പി.ടി.പി നഗർ, തിരുവനന്തപുരം-38 എന്ന വിലാസത്തിൽ അപേക്ഷ ലഭിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന പരിശീലനാർത്ഥികൾക്ക് താമസസൗകര്യവും പ്രതിദിനം 200 രൂപ സ്റ്റൈഫന്റും ലഭിക്കും. ഫോൺ- 0471 2360559, 2362319, 2360208.