വയനാട് ജില്ലാ ഭരണകൂടം, ഇന്റർ ഏജൻസി ഗ്രൂപ്പ്, യുഎൻഡിപി എന്നിവരുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ദുരന്ത സാധ്യത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 18 ന് ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 4 വരെ ജില്ലാ ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ നടക്കുന്ന മത്സരത്തിൽ യുപി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.

പോസ്റ്റർ ഡിസൈൻ ചെയ്യാനുള്ള പേപ്പർ ഒഴികെയുള്ളവ മത്സരാർത്ഥികൾ കൊണ്ടുവരണം. സ്‌കൂൾ പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്രവുമായി വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി ബന്ധപ്പെടുക – 7907073909, 9745040138.