ഭൂവിഭവ സംരക്ഷണ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി സംസ്ഥാന ഭൂവിനിയോഗ ബോർഡ് സ്‌കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. നവംബർ രണ്ടിന് തിരുവനന്തപുരം മ്യൂസിയത്തിൽ എൽ.പി, യു.പി, എച്ച്.എസ് വിഭാഗങ്ങൾക്കായി പ്രത്യേകം മത്സരം നടത്തും.

വിദ്യാർഥികൾ രണ്ടിന് രാവിലെ ഒൻപത് മണിക്ക് മ്യൂസിയം അങ്കണത്തിലെ മണ്ഡപത്തിൽ എത്തണം. മത്സരാർഥികൾ സ്‌കൂൾ തിരിച്ചറിയൽ കാർഡും ചിത്രരചനയ്ക്കാവശ്യമായ സാമഗ്രികളും കൊണ്ടുവരണം. ഡ്രോയിംഗ് പേപ്പർ രജിസ്‌ട്രേഷനു ശേഷം നൽകും. എൽ.പി വിഭാഗത്തിന് ക്രയോൺ യു.പി, എച്ച്.എസ് വിഭാഗങ്ങൾക്ക് വാട്ടർ കളർ എന്നിവയാണ് ചിത്രരചനക്കായി ഉപയോഗിക്കേണ്ടത്.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്‌കൂൾ അധികൃതർ മുഖേനയോ ഫോണിലൂടെയോ നേരിട്ടോ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഭൂവിനിയോഗ കമ്മീഷണർ, കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ്, വികാസ് ഭവൻ, തിരുവനന്തപുരം -695033 ആണ് വിലാസം. ഫോൺ: 0471-2307830/2302231. വിശദവിവരങ്ങൾ: www.kslub.kerala.gov.in ൽ ലഭിക്കും.