കാസർഗോഡ്: സ്വയംപര്യാപ്ത ഗ്രാമങ്ങള്‍ സൃഷ്ടിക്കുന്നതിനും സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി മഹാത്മാ ഗാന്ധി മുന്നോട്ട് വെച്ച ഖാദിയെന്ന ആശയത്തെ ഉയര്‍ത്തിപ്പിടിച്ച് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ഖാദി വസ്ത്രങ്ങള്‍ ധരിച്ച് ഓഫീസുകളിലെത്തി.
രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മ വാര്ഷികാഘോയത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഗാന്ധിജയന്തി പക്ഷാചരണം സമാപനദിനത്തിലാണ് ജീവനക്കാര്‍ ഖാദി ധരിച്ചെത്തിയത്. ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ബാബു കൈത്തറിമുണ്ടും കൈത്തറി ഷര്‍ട്ടും ധരിച്ചാണ് കാര്യാലയത്തില്‍ എത്തിയത്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസ് തുടങ്ങിയ വിവിധഓഫീസുകളില്‍ മുഴുവന്‍ ജീവനക്കാരും ഖാദി വസ്ത്രം ധരിച്ചു. ജില്ലാ പഞ്ചായത്ത് പഞ്ചായത്ത് ഓഫീസിലെ 90 ശതമാനം ജീവനക്കാരും കളക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ ഭൂരിഭാഗം ജീവനക്കാരും ഖാദി, കൈത്തറി വസ്ത്രം ധരിച്ചാണ് ഓഫീസിലെത്തിയത്.