വിദേശത്തേക്ക് തൊഴില്‍ തേടിപ്പോകുന്ന സ്ത്രീകള്‍ക്ക് മികച്ച രീതിയില്‍ ബോധവല്‍ക്കരണം അനിവാര്യമെന്ന് നടി രേവതി ലോക കേരളസഭയില്‍ അഭിപ്രായപ്പെട്ടു. വിദ്യാസമ്പന്നരുരേടേയും ഉയര്‍ന്ന രാഷ്ട്രീയ ബോധമുള്ളവരുടെയും നാടാണ് കേരളം. എന്നാല്‍ വിദേശങ്ങളിലേക്ക് തൊഴില്‍ തേടിപൊകുന്ന സ്ത്രീജനങ്ങളുടെ സ്ഥിതി പരിതാപകരമാണ്. വ്യാജ റിക്രൂട്ടിംഗ് ഏജന്‍സികളാല്‍ കബളിപ്പിക്കപ്പെട്ട് തട്ടിപ്പിന് വിധേയരാകുന്ന സ്ത്രീകളെ കുവൈറ്റില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. നേഴ്‌സിംഗ്, വീട്ടുജോലി തുടങ്ങിയ വിസകളില്‍ ജോലിതേടിപ്പോകുന്നവരാണ് ഇത്തരത്തില്‍ തട്ടിപ്പിനിരയാകുന്നതില്‍ ഭൂരിഭാഗവും. വിദേശജോലിയുടെ സാങ്കേതിക വശത്തെക്കുറിച്ചുള്ള പൂര്‍ണ്ണമായ അവബോധം നല്‍കാന്‍ ഗവണ്‍മെന്റ് മുന്‍കൈയ്യെടുക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.