കാസർഗോഡ്: ജില്ലയില്‍ കഴിഞ്ഞ പ്രളയത്തില്‍ കൃഷി നാശനഷ്ടം സംഭവിച്ചതായി കണ്ടെത്തിയ 320 ഓളം ജെ എല്‍ ജി ഗുണഭോക്താക്കളുടെ സംഗമം നടത്തി. ഗുണഭോക്താക്കള്‍ക്കുളള ആനുകൂല്യമായി 5000 രൂപയോളം വിലമതിക്കുന്ന കിറ്റില്‍ വിത്തും വളവും കൂടാതെ മണ്‍വെട്ടി, തൂമ്പ, പിക്കാസ്, റബ്ബര്‍ ബാസ്‌ക്കറ്റ്, സ്‌പ്രെയര്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. വിതരണത്തിന് മുന്നോടിയായി കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ എ.ഡി.എം.സി ജോസഫ് പെരുകിലിന്റെ അധ്യക്ഷതയില്‍ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കുന്നതിന് വേണ്ടി ചേര്‍ന്ന യോഗം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. റെയ്ഡ്‌കോ കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജര്‍ ലക്ഷ്മണന്‍ പി വി, എ.ഡി.എം.സി പ്രകാശന്‍ പാലായി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
