അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ പ്രഭാവം മൂലം ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാൽ  കേരളത്തിലെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

മണിക്കൂറിൽ 45 മുതൽ 55  കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ്  വീശാൻ സാധ്യതയുള്ള കേരള തീരത്തും കർണാടക തീരത്തും മഹാരാഷ്ട്ര തീരത്തും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ, മധ്യ-കിഴക്കൻ അറബിക്കടൽ പ്രദേശങ്ങളിലും  ലക്ഷദ്വീപ് പ്രദേശത്തും ഗൾഫ് ഓഫ് മാന്നാർ സമുദ്ര പ്രദേശങ്ങളിലും ഒക്ടോബർ 21ന്‌ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നാണ്  നിർദ്ദേശം.