നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ശുചിത്വ-മാലിന്യ നിര്‍മാര്‍ജനത്തെകുറിച്ച് സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി നിര്‍വഹിച്ചു. ഓരോ പ്രദേശത്തെ യൂത്ത് ക്ലബുകളും മറ്റ് സന്നദ്ധ സംഘടനകും സാമൂഹ്യ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി പറഞ്ഞു. ഉറവിടത്തില്‍തന്നെ മാലിന്യങ്ങള്‍ സംസ്‌കരിക്കാനുളള സൗകര്യങ്ങളുണ്ടാവണമെന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സംഭരണശാലകളിലെത്തിച്ച് സംസ്‌കരിക്കണമെന്നും സെമിനാറില്‍ വ്യക്തമാക്കി.
നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോഡിനേറ്റര്‍ എം. അനില്‍കുമാര്‍ അധ്യക്ഷനായി. ശുചിത്വമിഷന്‍ റിസോഴ്സ് പേര്‍സണ്‍ ദീപക് വര്‍മ്മ, എം. മുജീബ് റഹ്മാന്‍, എന്‍. കര്‍പ്പകം, കെ. വിനോദ്കുമാര്‍, എ. രാജന്‍മാസ്റ്റര്‍, അശോകന്‍ നെന്മാറ, മീര ഇ. നായര്‍, സൂര്യ സി എന്നിവര്‍ സംസാരിച്ചു.