കോഴിക്കോട്: ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍പെട്ടവര്‍ക്കായി ജില്ലയില്‍ ആരംഭിക്കുന്ന ഷെല്‍ട്ടര്‍ ഹോമില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമനത്തിനുള്ള അഭിമുഖം  ഒക്ടോബര്‍ 26ന് ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നടക്കും.
മാനേജര്‍ (യോഗ്യത- പ്ലസ് ടു), കെയര്‍ ടേക്കര്‍ (എസ്.എസ്.എല്‍.സി), കൗണ്‍സിലര്‍ (എം.എസ്.ഡബ്ല്യൂ), കുക്ക് (എട്ടാം ക്ലാസ്), ക്ലീനിംഗ് സ്റ്റാഫ് (8-ാം ക്ലാസ്), സെക്യൂരിറ്റി ഗാര്‍ഡ് (8-ാം ക്ലാസ്- ട്രാന്‍സ്മെന്‍ വിഭാഗത്തില്‍ പെട്ടവര്‍) എന്നീ തസ്തികകളിലാണ്   നിയമനം. അഭിമുഖത്തിന് എത്തുന്നവര്‍ ടി.ജി.ഐ.ഡി കാര്‍ഡ്, യോഗ്യത  സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ എന്നിവ ഹാജരാക്കണം