സംസ്ഥാന ഔഷധസസ്യ ബോർഡിൽ കൺസൾട്ടന്റ് (ഫീൽഡ്), സെക്രട്ടേറിയൽ അസിസ്റ്റന്റ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. ഓരോ ഒഴിവുകൾ വീതമാണുള്ളത്.
കൺസൾട്ടന്റ് ഫീൽഡ് തസ്തികയിലേക്ക് ബിരുദം (ബോട്ടണി/ ഫോറസ്റ്ററി/ അഗ്രികൾച്ചർ). സർക്കാർ സർവ്വീസിൽ വനം വകുപ്പിലോ കൃഷിവകുപ്പിലോ ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലോ ഔഷധസസ്യങ്ങളുമായി ബന്ധപ്പെട്ട തസ്തികകളിൽ ജോലി ചെയ്തുള്ള 15 വർഷത്തിൽ കുറയാത്ത പരിചയം. (വനം/ കൃഷി വകുപ്പുകളിൽ നിന്നും റെയ്ഞ്ച് ഓഫീസർ/ കൃഷി ഓഫീസർ എന്നീ തസ്തികയിൽ കുറയാത്ത പദവിയിൽ നിന്നും റിട്ടയർ ചെയ്തവർക്ക് യോഗ്യതയിലും വയസ്സിലും ഇളവ് അനുവദിക്കും) ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 26,250 രൂപ വേതനം. 2019 ജനുവരി ഒന്നിന് 65 വയസ്സ് കവിയരുത്.
സെക്രട്ടേറിയൽ അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് യോഗ്യത അംഗീകൃത സർവ്വകലാശാലയിൽ നിന്നും 50 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് യോഗ്യത. സർക്കാർ ഓഫീസിൽ തത്തുല്യ തസ്തികയിൽ ജോലി ചെയ്തുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പരിചയം വേണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. പ്രതിമാസം 16,800 രൂപ. 2019 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്.
സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും. വിശദമായ ബയോഡാറ്റയും യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധസസ്യ ബോർഡ്, തിരുവമ്പാടി പോസ്റ്റ്, ഷൊർണ്ണൂർ റോഡ്, തൃശ്ശൂർ എന്ന വിലാസത്തിൽ നവംബർ എട്ടിന് വൈകിട്ട് അഞ്ചിനു മുൻപ് ലഭ്യമാക്കണം. ഇ-മെയിൽ മുഖേനയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. വിശദവിവരങ്ങൾ ഔഷധസസ്യ ബോർഡിന്റെ വെബ്‌സൈറ്റായ smpbkerala.org ലഭിക്കും.