വടവുകേട് : ഭൂമിയുടെ ഭാവി കുട്ടികളുടെ കയ്യിലാണെന്നും ഇനിയുള്ള കാലം ഭൂമിയുടെ കാവലാളായി ഓരോ കുട്ടിയും മാറേണ്ടതുണ്ടെന്നും ഓർമ്മപ്പെടുത്തി കൊണ്ട് കുട്ടികളുടെ പരിസ്ഥിതി ഉച്ചകോടിക്ക് തുടക്കമായി.
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ .എം കെ പ്രസാദ് ഉച്ചകോടി ഉദ്ഘാടനം ചെയ്തു .1972 ൽ സ്റ്റോക്ക്ഹോമിൽ വച്ച് നടന്ന ലോക പരിസ്ഥിതി ഉച്ചകോടിയിൽ പങ്കെടുത്തപ്പോൾ ഉണ്ടായ അനുഭവങ്ങൾ കുട്ടികളുമായി അദ്ദേഹം പങ്കുവച്ചു.