ഭിന്നശേഷിക്കാരുടെ അവകാശ നിയമം 2016 സംബന്ധിച്ച് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ നടന്ന ത്രിദിന പരിശീലന പരിപാടി സമാപിച്ചു. സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ ഡോ. ജി. ഹരികുമാറിന്റെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിന്റെ വിവിധ വശങ്ങള്‍ക്കൊപ്പം ഓട്ടിസം, പഠനവൈകല്യം തുടങ്ങിയ വിഷയങ്ങളും പരിശീലനത്തിന്റെ ഭാഗമായി അവതരിപ്പിച്ചു. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുന്‍ഗണന നല്‍കണമെന്ന് കമ്മീഷണര്‍ പറഞ്ഞു. ഡി.പി.ഐ ഡെപ്യുട്ടി ഡയറക്ടര്‍ ഡോ. രാജന്‍, കണ്‍സള്‍ട്ടന്റ് സൈക്കാട്രിസ്റ്റ് ഡോ. ബാബുരാജ്, പ്രൊഫ ചന്ദ്രശേഖരന്‍ കമ്മീഷണറേറ്റ് ജോയിന്റ് സെക്രട്ടറിമാരായ ഡി. സന്തോഷ് കുമാര്‍, പി.എസ്. സുധീര്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു