ശബരിമല: മകരസംക്രമാഭിഷേകം ചെയ്യുന്നതിന് ഇത്തവണ തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍നിന്നുള്ള നെയ്യ് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ കവടിയാര്‍ കൊട്ടാരത്തില്‍നിന്നുള്ള നെയ്യിനൊപ്പം മറ്റുള്ളവര്‍ നല്‍കുന്നതും ഉപയോഗിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 26 വര്‍ഷമായി നെയ്‌ത്തേങ്ങയുമായി കന്നി അയ്യപ്പനെ കൊണ്ടുവരുന്ന തിരുവനന്തപുരം സ്വദേശി രാമനാഥന്‍ ഗുരുസ്വാമി, കന്നി അയ്യപ്പന്‍ വിഘ്‌നേശ്വരന്‍ എന്നിവരാണ് കവടിയാര്‍ കൊട്ടാരത്തില്‍നിന്നുള്ള നെയ്യ് എട്ട് നെയ്‌ത്തേങ്ങകളില്‍ നിറച്ച് എത്തിച്ചത്.