തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ യു.ജി.സി-നെറ്റ്/ജെ.ആർ.എഫ് പരീക്ഷകളുടെ ജനറൽ പേപ്പറിന് 11 മുതൽ പരിശീലനം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പരിശീലനം.

താല്പര്യമുളള ഉദ്യോഗാർഥികൾ തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലുളള സ്റ്റുഡൻസ് സെന്ററിൽ പ്രവർത്തിക്കുന്ന കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോ ഓഫീസിലെത്തി നേരിട്ട് രജിസ്റ്റർ ചെയ്യണം. ഫോൺ:0471-2304577