ദീര്‍ഘകാല രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും രോഗബാധിതരായി കിടപ്പിലായവര്‍ക്കും മാനസീകവും ശാരീരികവുമായ സാന്ത്വനം പകരുന്നത് സാമൂഹിക ഉത്തരവാദിത്തവും കടമയുമായി സമൂഹം ഏറ്റെടുക്കണമെന്ന് മന്ത്രി എം എം മണി പറഞ്ഞു. ജില്ലാതല പാലിയേറ്റീവ് ദിനാചരണവും പാലിയേറ്റീവ് പ്രവര്‍ത്തക സംഗമവും ചെറുതോണിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നമ്മുടെ ചുറ്റുപാടും രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്ന നിരവധിപേര്‍ പരിചരണത്തിന് സൗകര്യമില്ലാതെ കഷ്ടപ്പെടുന്നവരാണ്. അവര്‍ക്ക് സേവനമെത്തിക്കാനും ആശ്വാസം പകരാനുമുള്ള സാമൂഹിക ഉത്തരവാദിത്തം സര്‍ക്കാര്‍ സംവിധാനങ്ങളും വിവിധ തലങ്ങളിലെ സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കും കഴിയണം.
ചടങ്ങില്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജോയ്‌സ് ജോര്‍ജ് എം പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞുമോള്‍ ചാക്കോ, ലിസമ്മ സാജന്‍, കെ എം ജലാലുദ്ദീന്‍, റോമിയോ സെബാസ്റ്റ്യന്‍, ഡോ. സുരേഷ് വര്‍ഗീസ്, ഡോ. സുജിത് സുകുമാരന്‍, ഡോ. മിനി മോഹന്‍, ഡോ. അനഘന്‍, സിജോ വിജയന്‍, പി കെ ഉഷാകുമാരി, മിഥുന്‍ മോഹന്റാമിയോ തുടങ്ങിയവര്‍ പ്രസംഗിച്ചു.