കൊല്ലം ജില്ലയുടെ തീരദേശ മേഖലയില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന മാത്രമായി 80 കോടി രൂപയുടെ വികസനം നടത്തുകയാണന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കുണ്ടറ മണ്ഡലത്തില്‍ മാത്രം 32 കോടി രൂപയുടെ പ്രവര്‍ത്തനമാണ് നത്തുന്നതെന്ന് കുഴിയം-മാമൂട്, ഉളിയങ്ങാട്-കേരളപുരം റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിക്കവേ മന്ത്രി വ്യക്തമാക്കി.
തീരദേശത്തെ റോഡുകള്‍ക്ക് പുറമേ സ്കൂളുകള്‍, ആശുപത്രികള്‍ തുടങ്ങയിവയെല്ലാം നവീകരിക്കുകയാണ്. കുടിവെള്ള പ്രശ്നപരിഹാരത്തിന് പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. പുനലൂര്‍-കുണ്ടറ മേഖലയിലെ മുഴുവന്‍ പൈപ്പ് ലൈനും മാറ്റുന്നുണ്ട്. ഞാങ്കടവ് പദ്ധതി പൂര്‍ത്തീകരണത്തോടെ ജില്ലയില്‍ കുടിവെള്ള ദൗര്‍ലഭ്യത്തിന് പരിഹാരം കാണാനാകും.
അടഞ്ഞ് കിടക്കുന്ന കശുവണ്ടി ഫാക്ടറികളില്‍ ഭൂരിഭാഗവും തുറക്കാനായി. 508 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്. കടം കയറിയ ഫാക്ടറി ഉടമകള്‍ക്ക് ആശ്വാസമായി പലിശ വഹിക്കുകയാണ് സര്‍ക്കാര്‍. എല്ലാ മേഖലകളിലും ഇടപെട്ട് ജനങ്ങള്‍ക്കായി നിലകൊള്ളുന്ന സര്‍ക്കാരിനെതിരെ കുപ്രചരണങ്ങള്‍ നടത്തുന്ന രീതി മാറ്റേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. അനില്‍ അധ്യക്ഷനായി. കയര്‍ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.എല്‍. സജികുമാര്‍, ജനപ്രതിനിധികളായ സിന്ധു മോഹന്‍, എസ്. ശ്രീദേവി, വി. ശോഭ, എസ്. ശ്രീകുമാര്‍, വി. പ്രസന്നകുമാര്‍, വിശ്വനാഥന് പിള്ള, കെ. സോമവല്ലി, മുഹമദ് ജാഫി, എ. ജയ, എന്‍. ഷൈലജ, രമ്യാ രാജന്, കെ. ഗീത, രാഷ്ട്രീയകക്ഷി നേതാക്കള്‍, വി. മനോജ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ഉദ്യോഗസ്ഥരായ വി.കെ. ലോട്ടസ്, എസ്. അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.