കണ്ണൂര്‍, കോഴിക്കോട് രണ്ടും മൂന്നും സ്ഥാനങ്ങളില്‍
കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2019 ല്‍ 115 പോയിന്റ് നേടി കാസര്‍ഗോഡ് ഓവറോള്‍ കിരീടം സ്വന്തമാക്കി. 87 പോയിന്റുമായി കണ്ണൂര്‍ രണ്ടാംസ്ഥാനത്തും 62 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. തുടര്‍ച്ചയായി മൂന്ന് തവണ കലോത്സവ വിജയികള്‍ ആയതോടെ ഹാട്രിക്ക് നേടിയിരിക്കുകയാണ് കാസര്‍ഗോഡ്. വിജയികള്‍ക്ക് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എ. സി മൊയ്ദീന്‍ ട്രോഫി നല്‍കി.
മൂന്നു ദിവസങ്ങളിലായി നടന്ന കലോത്സവത്തില്‍ 19 സ്റ്റേജിനങ്ങളിലും ആറ് സ്റ്റേജിതര മത്സരങ്ങളുമായി സംസ്ഥാനത്തെ രണ്ടായിരത്തിലധികം കലാപ്രതിഭകളാണ് പങ്കെടുത്തത്. മലയാള നോവല്‍ സാഹിത്യത്തിലെ പ്രശസ്ത ആറ് സ്ത്രീ കഥാപാത്രങ്ങളുടെ പേരില്‍ ഒരുക്കിയ ആറ് വേദികളിലായയാണ് മത്സരം നടന്നത്.
കുടുംബശ്രീ പ്രതിനിധാനം ചെയ്യുന്ന 43 ലക്ഷം സ്ത്രീകളുടെ വളര്‍ച്ചയും മുന്നേറ്റവും പ്രതിഫലിപ്പിക്കുന്ന സാംസ്‌ക്കാരിക മേളയായാണ് ‘അരങ്ങ്’ സംഘടിപ്പിച്ചത്. ഗവ: വിക്ടോറിയ കോളേജ് , ഗവ. മോയന്‍ എല്‍. പി. സ്‌കൂള്‍ , ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി എന്നിവിടങ്ങളിലെ ആറ് അരങ്ങുകളിലായാണ് മത്സരങ്ങള്‍ നടന്നത്.