ജില്ലാ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളം കാസര്‍കോടിന്റെയും ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് കെയര്‍ ദിനാചരണം ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി.ബഷീര്‍ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബു മുഖ്യാതിഥിയായിരുന്നു. ഡെപ്യുട്ടി ഡി.എം.ഒ.ഇ.മോഹനന്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, ഡോ.കെ.കെ.ഷാന്റി, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.സുനിത നന്ദന്‍, എം.രാധാകൃഷ്ണന്‍ നായര്‍, പി.രതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.രാമന്‍ സ്വാതി വാമന്‍ സ്വാഗതവും, പാലിയേറ്റീവ് കെയര്‍ ജില്ലാ കോഡിനേറ്റര്‍ പി.ഷിജിശേഖര്‍ നന്ദിയും പറഞ്ഞു.