കാക്കനാട്: കളക്ടേഴ്‌സ് അറ്റ് സ്‌കൂള്‍ പദ്ധതി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും വ്യാപിപ്പിക്കുന്നതിനായി പദ്ധതി അവലോകന യോഗം ചേർന്നു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പദ്ധതി ഉടൻ നടപ്പിലാക്കും.

കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന വിവിധ ശുചിത്വമിഷൻ പദ്ധതികളുടെ പുരോഗതി വിലയിരുത്തി. ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ പി.എച്ച് ഷൈൻ, അസിസ്റ്റൻറ് കോഡിനേറ്റർ സി.കെ മോഹനൻ, വിവിധ പഞ്ചായത്തുകളിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.