കേരള സർക്കാർ സംരംഭമായ സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാദമി ഏറ്റവും നൂതനവും സാങ്കേതികവുമായ 3ഡി പ്രിന്റിംഗ് കോഴ്‌സ് ആരംഭിക്കുന്നു. ഇതിന്റെ ആദ്യ ബാച്ചിന്റെ ക്ലാസുകൾ അങ്കമാലി ഫീസാറ്റ് എൻജിനിയറിങ് കോളേജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ നിർവഹിച്ചു.

സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാദമിയുടെ തിരഞ്ഞെടുക്കപ്പെട്ട സെന്ററുകളിൽ അടുത്ത മാസം മുതൽ ക്ലാസ്സുകൾ ആരംഭിക്കുമെന്ന് സി-ആപ്റ്റ് മാനേജിംഗ് ഡയറക്ടർ അറിയിച്ചു. ഫോൺ: 0471-2474720, 0471-2467728.