കൊച്ചി: ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് സഹായ ഉപകരണങ്ങൾ നൽകൽ പദ്ധതിയുടെ ഭാഗമായി 4,06,233 രൂപ മുടക്കി ഇലക്ട്രോണിക് വീൽ ചെയർ വിതരണം ചെയ്തു. വീൽ ചെയർ വിതരണം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ ശിവശങ്കരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രശ്മി എം.എ, ബ്ലോക്ക് അംഗങ്ങളായ ഹരി കണ്ടംമുറി, സീതാലക്ഷ്മി, രജിതാ പ്രഭാ ശങ്കർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ജി ശ്രീദേവി, സി.ഡി.പി.ഒ അംബിക എ.എസ്, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ.ബി ശ്രീകുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.