ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയിട്ടുളള മെറിറ്റ്-കം-മീൻസ് (ബി.പി.എൽ) സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈ വർഷം മുതൽ സ്‌കോളർഷിപ്പിന്റെ വിതരണം സുഗമമാക്കുന്നതിലേക്കായി പുതിയ വെബ്‌പോർട്ടൽ സജ്ജീകരിച്ചിട്ടുണ്ട്.

വിശദാംശങ്ങൾക്കായി ഹയർ സെക്കൻഡറി പോർട്ടലിൽ അക്കാദമിക് സെക്ഷനിൽ നിന്നും 02/11/2019ന് നൽകിയിട്ടുളള  Acd.Spc(1)/123582/2018/HSE  നമ്പർ സർക്കുലർ ശ്രദ്ധിക്കണം. സ്‌കൂളിൽ ലഭിക്കുന്ന അപേക്ഷകളുടെ ഡാറ്റാ എൻട്രി പൂർത്തിയാക്കേണ്ട അവസാന തീയതി നവംബർ 16.